ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍
അഡ്മിൻ
ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നതായി സി.പി.ഐ.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ആര്‍.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ പ്രസ്താവനക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എമ്മിന് ആരുമായും ബന്ധമില്ല. പ്രസ്താവന യു.ഡി.എഫിനെ സഹായിക്കാനാണെന്നും കോടിയേരി ആരോപിക്കുന്നു. ഐഫോണ്‍ വിവാദം നേതാക്കളെ അപഹസിക്കുന്നതിന് വേണ്ടിയാണെന്നും വിനോദിനിയുടെ കയ്യിലുള്ളത് പണം കൊടുത്ത് വാങ്ങിയ ഫോണാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇത്തവണ കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നു. ഐക്യജനാധിപത്യമുന്നണിയിൽ ഐക്യവും ഇല്ല ജനാധിപത്യവും ഇല്ല. നേമത്ത് മത്സരിക്കാന്‍ ഇക്കുറി ശക്തനെ നിർത്തുമെന്ന് പറഞ്ഞു. അത്ര ശക്തൻ ഒന്നും അല്ല പലയിടങ്ങളിലും തോറ്റ ആളാണ്.
ഇടതുമുന്നണിയില്‍ ജോസ് കെ മാണി വിഭാഗത്തിന് അനർഹമായി സീറ്റ് നൽകിയിട്ടില്ലെന്നും യു.ഡി.എഫിനെ ദുർബലപ്പെടുത്താനായാണ് ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എത്തിച്ചതെന്നും കോടിയേരി പറഞ്ഞു.