കേരളത്തില്‍ ബി.ജെ.പി ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി: മാതൃഭൂമി സര്‍വ്വേ
അഡ്മിൻ
കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി എന്ന് മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി നേതാവ് പിആര്‍ ശിവശങ്കരന് ഇറങ്ങിപ്പോയി. പ്രതിഷേധ സൂചകമായി സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് ശിവശങ്കരന് ഇറങ്ങിപ്പോകുകയായിരുന്നു.
‘വെറുക്കപ്പെട്ട പാര്‍ട്ടി എന്ന ആശയമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ലയെന്നത് കൊണ്ട്, ആ ചോദ്യം സര്‍വ്വേയില്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയ രീതിയെ അംഗീകരിക്കുന്നില്ല. ബി.ജെ.പിയെ അവഹേളിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന എന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകുന്നു’, പി.ആര് ശിവശങ്കര്‍ പറഞ്ഞു.
അതേസമയം വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രയോഗത്തെ തിരുത്തുന്നതായി മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന് ചര്‍ച്ചയില്‍ പരയുകയുണ്ടാകി. വെറുക്കപ്പെട്ട എന്ന വാക്കിന് പകരം സ്വീകാര്യമല്ലാത്ത പാര്‍ട്ടിയെന്ന് തിരുത്തുന്നതായാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.