മാര്‍ച്ച്. ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ 3,100 രൂപ വിഷുവിന് മുന്‍പ് അര്‍ഹരുടെ കൈയ്യിലെത്തിക്കും: തോമസ്‌ ഐസക്

സംസ്ഥാനത്ത് മാര്‍ച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ച ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ മാര്‍ച്ച് മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം. ഇതിനായി ധനവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്നു വിളിച്ചു ചേര്‍ത്തു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നുംഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി അറിയിച്ചത്.

മുന്‍പ് ട്രഷറികളിലുണ്ടായ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി. പുതുക്കിയ ശമ്പളമാകും അടുത്തമാസമായിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ കൈയ്യിലെത്തുകയെന്നും ധനമന്ത്രി അറിയിച്ചു. ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കുന്ന ജോലികള്‍ ചെയ്യുന്നത് അകൗണ്ടന്റ് ജനറല്‍ ആണ്. എത്രയും വേഗം ആ നടപടികള്‍ വേഗത്തിലാക്കണമെന്ന് എ.ജിയോട് അഭ്യത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20-Mar-2021