ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ രാജ്യാന്തര നിലവാരമുള്ള പഠനത്തിനും ഗവേഷണത്തിനുമായി LDF സർക്കാർ രൂപീകരിച്ച കേരള ഡിജിറ്റൽ സർവ്വകലാശാല വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്
അഡ്മിൻ
ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ രാജ്യാന്തര നിലവാരമുള്ള പഠനത്തിനും ഗവേഷണത്തിനുമായി LDF സർക്കാർ രൂപീകരിച്ച കേരള ഡിജിറ്റൽ സർവ്വകലാശാല വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ സർവ്വകലാശാല എന്ന രീതിയിൽ, മറ്റ് സംസ്ഥാനങ്ങൾ ഈ ചുവട് വയ്പ്പിനെ മാതൃകയാക്കാൻ ശ്രമിക്കുകയാണ്.
കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്താണ്, കേരളത്തിലെ ഏക ഐഐഐടിഎം (IIITM) ആയ തിരുവനന്തപുരത്തുള്ള IIITMK - യെ വെറുമൊരു KTU ഡിപ്പാർട്ട്മെന്റ് ആക്കി മാറ്റാനുള്ള ശ്രമം നടത്തിയത്. അടിമുടി അഴിമതിയിൽ കുളിച്ച് നിന്നിരുന്ന കോൺഗ്രസിന്റെ ഈ ഗൂഢ നീക്കത്തെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമൊപ്പം തോളോട് തോൾ ചേർന്ന് നിന്നു കൊണ്ട്, അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ശക്തമായി പ്രതിരോധിച്ചു. ഇന്നിപ്പോൾ ഇടതു സർക്കാർ അധികാരത്തിലേറി അഞ്ചുവർഷം പൂർത്തീകരിക്കുന്നതിന് മുന്നേ തന്നെ IIITMK യെ കൈപിടിച്ചുയർത്തി, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആക്കി മാറ്റിയിരിക്കുകയാണ്.
ലോകമെമ്പാടും ഡിജിറ്റൽ വിദ്യാഭ്യാസ രീതികളിലേക്ക് മാറിത്തുടങ്ങിയപ്പോഴും, പിച്ച വച്ച് തുടങ്ങിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനങ്ങൾ. കൊറോണ മൂലം ഓൺലൈൻ പഠനരീതികളിലേക്ക് ചുവടുമാറ്റാൻ നിർബന്ധിതരായെങ്കിലും, കേരളം മുന്നോട്ട് വച്ച മാതൃകാപരമായ തയാറെടുപ്പുകൾ രാജ്യത്ത് മറ്റെങ്ങും ഉണ്ടായിരുന്നിരിക്കില്ല എന്നത് വസ്തുതയാണ്. കേവലം താത്കാലിക ഓൺലൈൻ പഠനം മാത്രമായി ഇതിനെ കാണാതെ ഉന്നതവിദ്യാഭ്യാസം മുഴുവനായി എല്ലാവർക്കും എവിടെനിന്നും പ്രാപ്തമാക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനെ ഇത്തരമൊരു വിപ്ലവകരമായ നീക്കത്തിന് പ്രേരിപ്പിച്ചത്.
ഡേറ്റ അനലിറ്റിക്സ്, ജിയോ സ്പെഷ്യൽ അനലിറ്റിക്സ്, മെഷ്യൻ ഇൻ്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ MSc പ്രോഗ്രാമുകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻഡസ്ട്രി 4.0, നെറ്റ് വർക്ക്സ്, മെഷ്യൻ ലേണിംഗ് എന്നിവയിൽ MTech പ്രോഗ്രാമുകളുമടക്കം യുവതലമുറയ്ക്ക് ഡിജിറ്റൽ രംഗത്ത് പുതുവഴികളാണ് പിണറായി സർക്കാർ തുറന്ന് കൊടുത്തിരിക്കുന്നത്.
വിവര സാങ്കേതികതയുടെ നാൾ വഴികളിൽ, കേരളത്തിൻ്റെ സംഭാവന ഇത്രത്തോളം മഹത്തരമാകുന്നതിൽ പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയും, ഭാവിയെ മുൻനിർത്തിയുള്ള പ്രായോഗിക കാഴ്ച്ചപ്പാടുകളും കൊണ്ടാണ്.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന LDF സർക്കാരിന് ഒരു ബിഗ് സല്യൂട്ട് !!!