സംസ്ഥാനത്തെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാർത്ഥികൾ മത്സരിക്കും. തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഉറപ്പു വന്നത്.

ഈ മാസം 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ഇന്നലെ നടത്തിയത്. പത്രികകൾ ഈ മാസം 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ 6ന് തെരഞ്ഞെടുപ്പും മെയ് 2ന് വോട്ടെണ്ണലും നടക്കും.

21-Mar-2021