തലശേരി കോൺഗ്രസും ബി.ജെ.പിയും ഒത്ത് ചേർന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലം: കെ.കെ ശൈലജ

തലശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിൽ കോലീബി ഗൂഢാലോചന നടന്നതായി സംശയം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതെന്നും അതിൽ ഇത്തരം തെറ്റുകളിൽ അസ്വഭാവികതയുണ്ടെന്നും ശൈലജ സംശയം ഉന്നയിച്ചു.

ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു എന്നും മുമ്പും കോൺഗ്രസും ബി.ജെ.പിയും ഒത്ത് ചേർന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലമാണ് ഇതെന്നും കെ.കെ ശൈലജ പറഞ്ഞു.
അതേസമയം യു.ഡി.എഫ് ഉള്ള സമയത്തെ ആശുപത്രികളുടെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഇടത് സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കിയെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കും ആധുനികവത്കരിച്ചുവെന്നും ശൈലജ അവകാശപ്പെട്ടു. പിണറായിയുടെ സർക്കാർ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

21-Mar-2021