സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശരിയായ രീതിയിൽ നടത്താനായി: മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡ് പ്രതിരോധം ശരിയായ രീതിയിൽ നടത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ലോകം അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പാമ്പാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് മിഷൻ നല്ല രീതിയിൽ ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കോൺഗ്രസ്സും ബി.ജെ.പിയും പാവപ്പെട്ടവർക്കെതിരെയാണെന്നും തന്റെ സംഭാഷണത്തില്‍ കുറ്റപ്പെടുത്തി.

22-Mar-2021