തുടർ ഭരണത്തിലൂടെ എല്‍.ഡി.എഫ് ചരിത്രം തിരുത്തി കുറിക്കും: സീതാറാം യെച്ചൂരി
അഡ്മിൻ
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സികള്‍ക്കെതിരെ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാവിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നതായും കേരളത്തില്‍ തുടര്‍ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സ്ഥാനാർത്ഥി എം രാജഗോപാലിൻ്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. " 2021 ൽ തുടർ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തി കുറിക്കും. രാജ്യത്തിൻ്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. മോദി ഇന്ത്യയെ വിൽക്കുകയാണ്. അത് അനുവദിക്കാനാവില്ല.
ആര് ജയിച്ചാലും ഞങ്ങൾ സർക്കാരുണ്ടാക്കും എന്നാണ് ബിജെപി നിലപാട്. സംസ്ക്കാരത്തെ നശിപ്പിക്കുകയും രാജ്യത്തിൻ്റെ വൈവിധ്യം ഇല്ലാതാക്കുകയുമാണ് ബിജെപി ചെയ്യുന്നത്" - യെച്ചൂരി പറഞ്ഞു.