സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

താൻ വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി തള്ളി സ്പീക്കര്‍
പി. ശ്രീരാമകൃഷ്ണന്‍. സ്വപ്ന നൽകിയ മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നും
രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീര്‍ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും മൊഴിയില്‍ പറയുന്ന പോലെ ഷാര്‍ജ ഭരണാധികാരിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതി എട്ടോളം മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും വിശ്വസനീയമല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു

23-Mar-2021