സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങൾ സമര്‍പ്പിച്ച് കെ. സുരേന്ദ്രന്‍
അഡ്മിൻ
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചത് തെറ്റായ വിവരങ്ങളെന്ന് വിവരാവകാശ രേഖ. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രന്‍ തെരെഞ്ഞടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിഎസ്സി ബിരുദം നേടിയെന്നാണ് അവകാശപ്പെടുന്നത്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ടിടത്ത് 1987-90 ബാച്ചില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് ബിഎസ്സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും 1987-90 കാലഘട്ടത്തില്‍ ബിഎസ്സി ബിരുദം നേടിയെന്നാണ് നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലത്തില്‍ സുരേന്ദ്രന്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ 1987-90 ബാച്ചില്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാഭവനില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. 94212 എന്ന രജിസ്‌ട്രേഷന്‍ നമ്പറായിരുന്നു സുരേന്ദ്രന്റേത്. സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.