തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബി.ജെ.പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടേയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ട എന്നുപറയുന്നത് നിഷേധാത്മക സമീപനമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

രണ്ടിടത്തെയും ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി പോയിരുന്നു. കഴിഞ്ഞ തവണ തലശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർത്ഥി വി കെ സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ഗുരുവായൂരിൽ ബി.ജെ.പി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്. രണ്ടും എൽ.ഡി.എഫ് തുടർച്ചയായി ജയിച്ചവരുന്ന മണ്ഡലങ്ങളുമാണ്. ഈ സാഹചര്യത്തിൽ യു.ഡി.എഫിനെ സഹായിക്കാനാണ് ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രികകൾ ആസൂത്രിതമായി തള്ളിയതാണെന്ന ആരോപണവും ഉയർന്നിരുന്നു

24-Mar-2021