കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ

രാജ്യ വ്യാപകമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച നടക്കും. എന്നാൽ ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കുന്നത്.

സംസ്ഥാനത്ത് പ്രത്യേക സാഹചര്യമാണെന്നും ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്നും കേരള കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കെ. കെ രാഗേഷ് എം പി വ്യക്തമാക്കി. സംയുക്ത കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ആണ് ബന്ദ്. നാളെ വൈകുന്നേരം ബൂത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം ഉണ്ടാകും.

25-Mar-2021