കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല: മുഖ്യമന്ത്രി
അഡ്മിൻ
കിഫ്ബിയിലെ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് പിണറായി പറഞ്ഞു. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുത്.
കിഫ്ബിയുടെ ഓഫീസല്‍ പാഞ്ഞുകയറിയ ഉദ്യോഗസ്ഥന്മാര് അവരുടെ വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായല്ല പരിശോധന നടത്തിയത്. ചില ഉന്നത ഉദ്യോഗസ്ഥന്മാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലിന്റ ഭാഗമായാണ് പരിശോധന നടത്തിയത്.
കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു.കിഫ്ബിയില്‍ പരിശോധന നടത്തിയതിലൂടെ അല്പം അപമാനിച്ചുകളയാം എന്ന് കരുതിയാല്‍ അപമാനിതരാകുന്നത് കേന്ദ്രമാണെന്ന് തിരിച്ചറിയണം. നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ ഈ നാട് ഒരുതരത്തിലും അംഗീകരിക്കില്ല, കൃത്യമായ മറുപടി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്ന് പിണറായി പറഞ്ഞു.