കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്. എസ്. ലാലിന് രണ്ട് വോട്ട്

കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ഇരട്ടവോട്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ.എസ്. എസ്. ലാലിന് രണ്ട് വോട്ടെന്ന് സി.പി.ഐ.എം വ്യക്തമാക്കി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ നൂറ്റിയെഴുപതാം നമ്പർ ബൂത്തിലാണ് അദ്ദേഹത്തിന് ഇരട്ട വോട്ട് കണ്ടെത്തിയത്.

ഇത്തരത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടാകാൻ ഇടയായത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണെന്ന് എസ്. എസ്. ലാൽ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്കും രണ്ട് വോട്ട് കണ്ടെത്തി. ചെന്നിത്തല, ഹരിപ്പാട് എന്നീ രണ്ടു മണ്ഡലങ്ങളിലാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്.

അധികൃതരുടെ വീഴ്ചയാണ് ഇരട്ടവോട്ടുകൾ ഉണ്ടാകാൻ കാരണമെന്ന് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. അപേക്ഷ നൽകിയിട്ടും വോട്ട് നീക്കിയില്ലെന്നാണ് ചെന്നിത്തലയുടെ ഓഫീസിന്റെ വിശദീകരണം.

27-Mar-2021