വീടുകൾ കയറിയുള്ള പ്രചാരണത്തിന് മുഖ്യമന്ത്രിയും പി.ബി അംഗങ്ങളും തയ്യാറെടുക്കുന്നു

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാവീടുകളും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും പി.ബി അംഗങ്ങളും ഒരുങ്ങുന്നു. വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് സി.പി.ഐ.എം നേതാക്കള്‍ ലക്ഷ്യമിടുന്നത്. പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സി.പി.ഐ.എം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തും..

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടികള്‍ ഇന്ന് തുടങ്ങും. കുടുംബ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പി.ബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്.

27-Mar-2021