കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട നടപ്പാക്കുന്നു:മുഖ്യമന്ത്രി
അഡ്മിൻ
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകര്‍ച്ചയും കോവിഡ് മഹാമാരിയും ഇന്ത്യയിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കും വറുതിയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. സാധാരണ നിലയ്ക്ക് ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്.
എന്നാല്‍ ഇവിടെ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്നും ഇതുമായാണ് ബി.ജെ.പി. സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. കേരള സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതൊന്നും കേരളത്തില്‍ നടപ്പാക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.