കോതമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആന്റണി ജോണിനെ യു.ഡി.എഫുകാർ ആക്രമിച്ചത് തെരഞ്ഞെടുപ്പു രംഗം സംഘർഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയേറ്റ് .
റോഡിലൂടെ പോയ എൽ.ഡി.എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചു കീറി, തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച എൽ.ഡി.എഫ് നേതാക്കൾക്കും പരിക്കേറ്റു. പോലീസെത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്.
ഒരു സ്ഥാനാർഥിയെ തന്നെ പരസ്യമായി ആക്രമിക്കാൻ തയ്യാറാകുന്നവർ എന്ത് ഹീനകൃത്യത്തിലൂടെയും തെരഞ്ഞെടുപ്പു രംഗം അലങ്കോലപ്പെടുത്താൻ മടിക്കില്ല എന്നതിന്റെ സൂചനയാണിത്. ഈ ആക്രമണ പദ്ധതിയിൽ ബിജെപിയും ഉണ്ട് എന്നതിനു തെളിവാണ് കല്യാശ്ശേരിയിൽ റോഡ് ഷോ നടത്തിയ ബി.ജെ.പിക്കാർ ഗർഭിണിയെയും കുടുംബത്തെയും ഒരു മണിക്കൂറോളം തടഞ്ഞിട്ടതും ഭർത്താവിനെ ആക്രമിച്ചതുമായ സംഭവമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.