സംസ്ഥാന സര്‍ക്കാര്‍ ഇ.എം.സി.സിയുമായുള്ള ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്

ഇ.എം.സി.സിയുമായുള്ള ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്. ചേര്‍ത്തലയില്‍ ഇ.എം.സി.സിക്ക് ഭൂമി അനുവദിച്ചുള്ള ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാവിലെ ആരോപിച്ചിരുന്നു.ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയില്ലെന്ന് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്തായത്.

ഫെബ്രുവരി 26 ന് തന്നെ ധാരണാപത്രം റദ്ദാക്കിയതായാണ് ഉത്തരവിലുള്ളത്.2020 ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരാണപത്രം കെ.എസ്ഐ.ഡി.സി എം.ഡി രാജമാണിക്യമാണ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇ.എം.സി.സിയുമായുള്ള ധാരണപത്രം റദ്ദാക്കിയതായുള്ള ഉത്തരവിറക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു.

31-Mar-2021