വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക്

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. വയനാട് മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്. റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞതും യു.ഡി.എഫിന് തിരിച്ചടിയായി.

ഇതിനിടെ മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബി.ജെ.പി കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ലീഗ് കൊടികള്‍ നിയന്ത്രിക്കാന്‍ നേതാക്കളുടെ നിര്‍ദ്ദേശം.

01-Apr-2021