ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് എതിരെ കേസെടുത്ത് പോലീസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് എതിരെ കേസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക പദവി ഉപയോഗിച്ചെന്നാണ് പരാതി. ഐ.പി.സി 170 പ്രകാരവും ജനപ്രാതിനിധ്യനിയമം 124 b പ്രകാരവും ഒറ്റപ്പാലം പോലീസാണ് കേസ് എടുത്തത്.
തെരഞ്ഞെടുപ്പിനായി സരിന്‍ അഞ്ച് വര്‍ഷം മുന്‍പ് രാജിവെച്ച ഐ.എ.എസ് പദവി ഉപയോഗിച്ചെന്ന റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സമാന വിഷയത്തില്‍ നേരത്തേ എൽ.ഡി.എഫ് നൽകിയ പരാതിയിൽ സരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചിരുന്നു. സിവിൽ സർവീസിലിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതാണോ, രാജി വച്ചതാണോ എന്ന് കൃത്യമായി രേഖപ്പെടുത്താതെ ഔദ്യോഗിക പദവി ഉപയോഗിക്കരുതെന്നാണ് ചട്ടം. താനല്ല പ്രവർത്തകരാണ് ബോർഡും പോസ്റ്ററും തയാറാക്കിയതെന്നായിരുന്നു സരിൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം.

02-Apr-2021