മുതിർന്ന കോൺഗ്രസ് നേതാവ് എ. രാമസ്വാമി കോൺഗ്രസ് വിട്ടു
അഡ്മിൻ
മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവും യു.ഡി.എഫ് മുൻ ജില്ല ചെയർമാനുമായ എ .രാമസ്വാമി കോൺഗ്രസ് വിട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തെ പിന്തുണയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നും താൻ നേരിട്ടത് കടുത്ത അവഗണനകൾ ആണെന്നും ഇതിൽ മനം മടുത്താണ് താൻ യു.ഡി.എഫ് വിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നെന്മാറ സീറ്റ് സി.എം.പിക്ക് വിട്ടു നൽകിയതിൽ അദ്ദേഹം കടുത്ത അതൃപ്തി മുൻപ് രേഖപ്പെടുത്തിയിരുന്നു.55 വർഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ലെന്നും ഇത്തവണ പാർട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു.
പത്ത് വർഷം മുൻപ് ഷാഫി പാലക്കാട് മണ്ഡലത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നില്ലെങ്കിൽ നെന്മാറയിൽ പരിഗണിക്കും എന്നായിരുന്നു തന്നോട് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.