കേരളത്തിലെ ഇടത് തുടർഭരണം തടയാൻ കേന്ദ്ര സർക്കാരിനാവില്ല: പ്രകാശ് കാരാട്ട്

അധികാരത്തിലെത്തുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊഴിയാതെ നടപ്പിലാക്കിയ ഇടത് പക്ഷ സർക്കാർ തന്നെ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്നും അത് തടയാൻ കേന്ദ്ര സർക്കാരിനാവില്ലെന്നും സിപി ഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തലശ്ശേരി മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി അഡ്വ.എ.എൻ ഷംസീറിന്റെ തെരഞ്ഞെടുപ്പ് റാലി മഠത്തും ഭാഗത്ത് ഉദ്ഘാടനം ചെയ്ത്ത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രം ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ആർഎസ്എസ് ആണ് ഇന്ന് കേന്ദ്രസർക്കാരിനെ നയിക്കുന്നത്. പൊതുമേഖലകളെല്ലാം കോർപ്പറേറ്റുകൾക്ക് വില്പന നടത്തികൊണ്ടിരിക്കുകയാണ്.

കൃഷിക്കാരെ മുടിപ്പിക്കുന്ന രീതിയിലുള്ള ബിൽ അവതരിപ്പിച്ചതിനെതിരെയാണ് ഡൽഹിയിൽ കൃഷിക്കാരുടെ സമരം. ഇന്ധനങ്ങൾക്ക് വിലവർദ്ദിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് കേന്ദ്രം ഭരിക്കുന്നത്. ഇതിനുള്ള ബദൽ ശക്തിയാണ് കേരളത്തിലെ ഇടതുപക്ഷജനാധിപത്യസർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങൾക്ക് നൽകിയ വാഗ്ദ്ധാനങ്ങൾ നടപ്പാക്കിയാണ് എൽഡിഎഫ് ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ ബി ജെ പിക്ക് സ്ഥാനാർത്ഥികളില്ല. തലശ്ശേരിയിൽ മുമ്പ് കോലീബി സഖ്യമുണ്ടായിരുന്നു. കോലീബിസഖ്യം വീണ്ടും കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഉടലെടുത്തിരിക്കുകയാണ്.ഈ സഖ്യത്തെ പരാജയപ്പെടുത്തികൊണ്ട് കേരളത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ വിജയിപ്പിക്കുമെന്നും പ്രകാശ് കാരാട്ട്പറഞ്ഞു

03-Apr-2021