വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ല: മുഖ്യമന്ത്രി

വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോലീബി സഖ്യത്തെ തകര്‍ത്ത മണ്ഡലമാണ് വടകരയെന്നും പിണറായി പറഞ്ഞു. യു.ഡി.എഫ് പിന്തുണയോടെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മത്സരിക്കുന്ന വടകരയില്‍ പ്രചരണത്തിന് എത്തിയ മുഖ്യമന്ത്രി യു.ഡി.എഫ് – ആര്‍.എം.പി സഖ്യത്തെ എടുത്തുപറയാതെയാണ് വിമര്‍ശനമുന്നയിച്ചത്.

കോലീബി സഖ്യമുണ്ടാക്കിയ ചരിത്രത്തേയും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വടകരയിലെ പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

03-Apr-2021