മാനന്തവാടിയില്‍ ബി.ജെ.പി - യു.ഡി.എഫ് ധാരണ: സി.പി.ഐ.എം

മാനന്തവാടിയില്‍ ബിജെപി-യുഡിഎഫ് ധാരണയുണ്ടെന്ന് സി.പി.ഐ.എം. മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കിയെന്നായിരുന്നു സി.പി.ഐ.എം പറയുന്നത്. ഇതിന്‍റെ ഭാഗമായി മണ്ഡലത്തില്‍ ബി.ജെ.പി പ്രചരണം ദുര്‍ബലമാക്കിയെന്നും ആരോപിക്കുന്നു.

അതേസമയം എന്‍.ഡി.എക്ക് മാനന്തവാടിയില്‍ മൂന്‍ തെരഞ്ഞെടുപ്പുകളെക്കാൾ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ വാദം.നിലവിൽ നാളെ അമിത്ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് ഇടതുവലത് ആരോപണങ്ങളെ തടുക്കാനുള്ള തയാറെടുപ്പിലാണ് വയനാട്ടിൽ ബി.ജെ.പി.

03-Apr-2021