വോട്ടര്‍ പട്ടികയില്‍ പേരുളള എല്ലാവരും വോട്ട് ചെയ്യും: എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ പേരുളള എല്ലാവരും വോട്ട് ചെയ്യുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം..വി ഗോവിന്ദന്‍. ഇത് തടയാന്‍ ഒരു കമ്മിഷനും കഴിയില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേപോലെ തന്നെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ എല്‍.ഡി.എഫിന് പി.ആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ല. ഇത്തരം ഏജന്‍സികളെ കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ വോട്ടുവിഹിതം ഉയരും. വിജയം സുനിശ്ചിതമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

03-Apr-2021