പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ തയ്യാറായവരെപ്പോലും കേന്ദ്രം വിലക്കി: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയതയുടെ ഉപാസകനാണെന്നും വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാരെ പഠിക്കുപുറത്തുനിർത്താൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തിനൊപ്പം വികസന കാര്യങ്ങളിൽ നിൽക്കാൻ ബാധ്യതയുളള കേന്ദ്രം സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രളയകാലത്തെ സഹായത്തിന് കേന്ദ്രം പണം ചോദിച്ചു. പ്രളയകാലത്ത് തന്ന അരിക്ക് അണ പൈ കണക്കുപറഞ്ഞ് പണം വാങ്ങി. സഹായിക്കാൻ തയ്യാറായവരെപ്പോലും അന്ന് കേന്ദ്രം വിലക്കിയെന്നും പിണറായി പറഞ്ഞു.

ഇങ്ങനെയുള്ളവർ വന്ന് ഇവിടെ കാര്യങ്ങൾ പറയുമ്പോൾ ആളുകൾ അത് തിരിച്ചറിയും എന്ന് മാത്രം മനസിലാക്കിയാൽ മതി. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ സംഘപരിവാർ താത്പര്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് താരതമ്യം ചെയ്തെന്നും അതൊന്നും ജനം മറക്കില്ലെന്നും പിണറായി പറഞ്ഞു.

03-Apr-2021