പിണറായി വിജയന് അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചവന്‍: എം. എ ബേബി
അഡ്മിൻ
നിരവധി അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ജനങ്ങള്‍ അദ്ദേഹത്തെ നെഞ്ചേറ്റുക സ്വഭാവികമാണെന്നും സി. പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല. എന്നാല്‍ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും.
ജനം അത്തരക്കാരെ നെഞ്ചിലേറ്റുമ്പോള്‍ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്സുകളിലുമൊക്കെ വരുമെന്നും ബേബി പറഞ്ഞു. പിണറായി വിജയനടക്കം ഓരോ അംഗങ്ങള്‍ക്കും അവരുടെ അനുഭവസമ്പത്തും സീനിയോറിറ്റിയും അനുസരിച്ച് പാര്‍ട്ടി ഫോറങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് കൊടുക്കേണ്ട മൂല്യവും പാര്‍ട്ടികൊടുക്കും.
കോണ്‍ഗ്രസ് നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് 23 പേര് ചേര്‍ന്ന് കത്തെഴുതേണ്ടി വന്നു. കുടുംബത്തില്‍ പെട്ടവര്‍ മാറിയും തിരിഞ്ഞും ഭാരവാഹിയായി തുടരുന്നത് കോണ്‍ഗ്രസിന്റെ ഭാവിക്ക് നല്ലതല്ലെന്ന് പറഞ്ഞാണ് 23 പേര് കത്തെഴുതിയത്. ആ കത്ത് ചവറ്റുക്കുട്ടയില്‍ വലിച്ചിട്ടവരാണ് ഏകാധിപതിയായ മോദിയേയും ജനാധിപത്യത്തിന് വേണ്ടി പൊരുതുന്ന പിണറായിയേയും താരതമ്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.