പി.സി ജോർജിനെ കേരള ജനപക്ഷം പുറത്താക്കി

കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി.സി. ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിംഗ് ചെയർമാൻ എസ്. ഭാസ്‌കരപിള്ള. തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.ഭാസ്‌കരപിള്ളയാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാൻ റജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മബുറം, ട്രഷറർ എൻ.എ. നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

04-Apr-2021