ഇന്ന് നിശബ്ദപ്രചാരണം: സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് നിശബ്ദപ്രചാരണം.അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ നാളെ പോളിംഗ് ബൂത്തുകളിൽ എത്തും.
പ്രധാനപ്പെട്ട വ്യക്തികളെ കാണുക, വിവിധ വിഭാഗങ്ങളുടെ വോട്ട് ഉറപ്പുവരുത്തുക തുടങ്ങിയ പ്രവർത്തനങ്ങളില്‍ സ്ഥാനാർഥികളും സജീവമാകും. സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മണി മുതല്‍ തുടങ്ങും. കർശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക്നൽകിക്കഴിഞ്ഞു. അടുത്തമാസം രണ്ടിനാണ് വോട്ടെണ്ണൽ.