മാഹിയില്‍ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനമിടിച്ച് ഒൻപതുകാരൻ മരിച്ചു

മാഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. മാഹി പൊലീസ് ഹോം ഗാർഡ് കൃഷ്ണ കൃപയിൽ വിശ്വലാലിന്‍റെ മകൻ ആദിഷ് ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറേകാലോടെ വളവിൽ കടലോരത്തെ അയ്യപ്പ മഠത്തിനടുത്ത് വെച്ചാണ് സംഭവം.

മണ്ഡലത്തിലെ എൻഡിഎ.സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനമിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മാഹി ജനറൽ ആശുപത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിൽ ആവേശകരമായ പ്രചരണമാണ് മുന്നണികള്‍ നടത്തിയത്. ഇത് കാണാൻ സൈക്കിളിലെത്തിയ കുട്ടി എൻഡിഎയുടെ പ്രചരണ വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.

05-Apr-2021