വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റു
അഡ്മിൻ
ഇക്കുറി ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്. ഇവിടെ വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മണ്ഡലത്തില്‍ കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടം നടന്നു എന്ന ആരോപണത്തിനിടെയാണ് ഇത്തരമൊരു വിവരം പുറത്ത് വരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാത്ത അമ്പത് കിലോഗ്രാം വരുന്ന പോസ്റ്ററുകള്‍ ആണ് ആക്രിക്കടയില്‍ വില്പനയ്ക്കെത്തിയത്. നന്ദന്‍കോട്ടെ മണികണ്ഠന് വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് ഈ പോസ്റ്ററുകള്‍ വില്പനയ്ക്കായി എത്തിയത്. വോട്ടെടുപ്പിന് പിറകെ ഏപ്രില്‍ 6 ന് ആയിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. ഇത് കഴിഞ്ഞ് തൊട്ടടുത്ത ദിവസം ആണ് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ എത്തിയത്. വലിയ സംശയങ്ങളാണ് ഇത് സംബന്ധിച്ച് ഉയരുന്നത്. അവസാന നിമിഷം സ്ഥാനാര്‍ത്ഥി നേമത്തെ പോലെ തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ വൈകിയ മണ്ഡലം ആയിരുന്നു വട്ടിയൂര്‍ക്കാവ്.
അവസാന നിമിഷം ആണ് ഇവിടെ വീണ എസ് നായരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അപ്പോഴേക്കും സിപിഎമ്മും ബിജെപിയും പ്രചാരണം ശക്തമാക്കിയിരുന്നു. മങ്ങിയ പ്രചാരണം വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം ശക്തമായിരുന്നില്ല എന്ന് ആക്ഷേപമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് മാത്രമല്ല ഇതിന് കാരണം എന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. വീട് കയറിയുള്ള പ്രചാരണം പല മേഖലകളിലും നടന്നിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത്തവണ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആണ് ഇവിടത്തെ സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഇവിടെ വോട്ട് മറിച്ചു എന്നാണ് ആരോപണം.
2011 ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ കെ മുരളീധരന് വിജയിച്ച മണ്ഡലം ആണ് വട്ടിയൂര്‍ക്കാവ്. 2016 ലെ തിരഞ്ഞെടുപ്പിലും കെ മുരളീധരന് തന്നെ ആയിരുന്നു ഇവിടെ വിജയം. കെ മുരളീധരന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്ന മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വികെ പ്രശാന്തിനെ ആയിരുന്നു അന്ന് സിപിഎം രംഗത്തിറക്കിയത്. 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വികെ പ്രശാന്തിന്റെ വിജയം.
ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ത്രികോണ മത്സരം നടക്കും എന്നതായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ വോട്ടെടുപ്പിന് ഒടുവില്‍ നടന്ന പോസ്റ്റര്‍ വിവാദം ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വം ആണ് തെളിയിക്കുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
08-Apr-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ