ഇടതുമുന്നണി എൺപത്തിയഞ്ചോ അതിലധികമോ സീറ്റുകൾ നേടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി എൺപത്തിയഞ്ചോ അതിലധികമോ സീറ്റുകൾ നേടാമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തങ്ങൾ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാവുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.തിരുവനന്തപുരം ജില്ലയിൽ കോവളം സീറ്റ് മാത്രമാണ് യു.ഡി.എഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എൽ.ഡി.എഫ് വിജയം നേടുമെന്നും റിപ്പോർട്ടിലുണ്ട്.

93 സീറ്റുകൾ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. സിറ്റിങ് സീറ്റുകളിൽ 90 ശതമാനവും നിലനിർത്താനാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

09-Apr-2021