പാലക്കാട് കോൺഗ്രസ് - ബി.ജെ.പി വോട്ടുകച്ചവടം നടന്നു: എ.കെ ബാലന്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ബി.ജെ.പി – കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. തൃത്താല, നെന്മാറ, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ബി.ജെ.പി കോണ്‍ഗ്രസിനു വോട്ടുനല്‍കിയപ്പോള്‍ പാലക്കാടും മലമ്പുഴയിലും കോണ്‍ഗ്രസ് തിരിച്ചു സഹായിച്ചു.

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ജയിക്കാന്‍ ബി.ജെ.പിയുടെ വോട്ടുവേണമായിരുന്നു. അതേപോലെ തന്നെ ഇ.ശ്രീധരനെ പാലക്കാട് കൊണ്ടുവന്നത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മന്ത്രി ബാലന്‍ ആരോപിച്ചു.

09-Apr-2021