നിർദ്ദേശം നൽകിയത് പോസ്റ്ററുകൾ കത്തിക്കാൻ: പക്ഷെ 4000 പോസ്റ്ററുകള്‍ വിറ്റത് 500 രൂപക്ക്

വട്ടിയൂർകാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പ്രചരണത്തിനായി അച്ചടിച്ചു നൽകിയതിൽ ആക്രികടയിൽ വിറ്റത് 4000 പോസ്റ്ററുകളെന്ന് കണ്ടെത്തൽ.500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാലു ഇത് വിറ്റത്. ബാലുവിനെ പാർട്ടിയിൽ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.ഡിസിസി പ്രസിഡണ്ട് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തൽ.

തെരഞ്ഞെടുപ്പിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളും കത്തിച്ച് നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ അവ വിറ്റ് കാശാക്കുകയായിരുന്നു. പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കുന്നത് സംബന്ധിച്ച് നന്തൻകോട് 40-ാം നമ്പർ ബൂത്ത് പ്രസിഡണ്ട് സജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് പോസ്റ്റർ വിറ്റത്.പോളിംഗ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശത്തും പതിക്കാനാണ് പേരൂർകടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും 4 കെട്ട് പോസ്റ്ററുകൾ നൽകിയത്.

ബാബുവിന്റെ നന്തൻകോട്ടെ വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇതിന് പുറമേ ട്ടിൽ സൂക്ഷിച്ചിരുന്ന 10 കിലോയോളം പത്രകടലാസുകളും പോസ്റ്ററുകളും കൈപ്പത്തി ചിഹ്നമുള്ള 10 കിലോ പോസ്റ്ററുകളും ഉൾപ്പെടെയാണ് 51 കിലോയോളം വസ്തുക്കൾ ആക്രിക്കടയിൽ വിറ്റത്.

10-Apr-2021