മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സി.പി.ഐ.എം
അഡ്മിൻ
ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സി.പി.ഐ.എം. ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് രാജി വെയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്.
ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു. കീഴ്ക്കോടതി ഉത്തരവില്‍ കെ.ടി ജലീല്‍ രാജി വെയ്ക്കേണ്ടെന്നാണ് എ.കെ ബാലന് പറഞ്ഞത്. ‘കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച ചരിത്രം മുന്‍പും ഇല്ല’ എന്നായിരുന്നു മന്ത്രി ബാലന്റെ പ്രതികരണം.
മാത്രമല്ല, ലോകായുക്ത വിധിയെ നിയമപരമായി സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ.കെ ബാലന് കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.