രണ്ടാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിൽ എല്ലാ പൊതുയോഗങ്ങൾക്കും വിലക്കേര്‍പ്പെടുത്തി

കോഴിക്കോട് ജില്ലയിൽ അടുത്ത രണ്ടാഴ്ച എല്ലാ തരം പൊതുയോഗങ്ങൾക്കും വിലക്കേര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ട് ജില്ലാ കളക്ടര്‍ സാംബശിവറാവു. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടങ്ങളിലേക്ക് അറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനമുണ്ടായിരിക്കില്ല. വിവാഹ-മരണ ചടങ്ങുകളിൽ നൂറിലേറെ പേര്‍ പങ്കെടുക്കാൻ പാടില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട്ടും എറണാകുളത്തുമാണ്.

പൊതുസ്ഥലങ്ങളിലേക്ക് വരുന്നവര്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നിര്‍ദേശം നൽകിയിട്ടുണ്ട്.

10-Apr-2021