സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥീരീകരിച്ചു

സംസ്ഥാന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം . അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സ്പീക്കർ നിഷേധിച്ചു.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്നും കോൺസുലേറ്റ് ജനറലുമായി യാതൊരു വഴിവിട്ട ബന്ധവുമില്ലെന്നും സ്പീക്കർ മൊഴി നൽകിയെന്നാണ് സൂചന. സ്വപ്‌നാ സുരേഷുമായി ചേർന്ന് ഡോളർ കടത്തിന് സഹായം ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞതായാണ് വിവരം.

10-Apr-2021