എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയിൽ ഇടിച്ചിറക്കി
അഡ്മിൻ
കൊച്ചിയിൽ ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയുമാണ് യാത്രക്കാരായി ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്.
ജനവാസ കേന്ദ്രത്തിന് സമീപത്തു വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഇപ്പോൾ ഭാഗികമായി ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ഹെലികോപ്റ്റര്‍ കിടക്കുന്നത്. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന പൈലറ്റ് അടക്കമുള്ളവരെല്ലാം സുരക്ഷിതരാണ്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആർക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഇല്ല.