ബി.ജെ.പി ഒരു സീറ്റില്‍ പോലും വിജയിക്കില്ല: എ. വിജയരാഘവന്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നേരത്തെ യു.ഡി.എഫിനോടൊപ്പം നിന്ന മൂന്ന് ജില്ലകളില്‍ രണ്ടെണ്ണത്തില്‍ കൂടി മാറ്റമുണ്ടാവും. കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് അതിന് വഴിതെളിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

‘കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന മൂന്ന് ജില്ലകളില്‍ രണ്ടില്‍ക്കൂടി മാറ്റം വരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍.ഡി.എഫിലേക്കുള്ള വരവ് അതിന് വഴിയൊരുക്കും. എല്‍.ഡി.എഫിന് ഒരു ജില്ലയിലും മേല്‍ക്കൈ നഷ്ടപ്പെടില്ല. മിക്ക ജില്ലകളില്‍ പരമാവധി സീറ്റുകള്‍ 2016ല്‍ നേടിയിട്ടുണ്ട്. അവിടെയൊന്നും ഒരു ക്ഷീണവും സംഭവിക്കാനുള്ള സാഹചര്യം നിലവിലില്ല’, വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

11-Apr-2021