തൃശ്ശൂർ പൂരത്തിൻറെ ചടങ്ങുകൾ പതിവുപോലെ നടത്തും: വി. എസ് സുനിൽകുമാർ

ഇക്കുറി തൃശ്ശൂർ പൂരത്തിൻറെ ചടങ്ങുകൾ പതിവുപോലെ നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ പുനർവിചിന്തനമില്ലെന്നും ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്.

ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

11-Apr-2021