കോണ്‍ഗ്രസില്‍ അഴിച്ചുപണി നടത്തണം: കെ. സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍ എം. പി. രിടവേലയ്ക്ക് ശേഷം പാര്‍ട്ടിയില്‍ വിമത ശബ്ദമായി സുധാകരന്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുത്ത് നേതൃസ്ഥാനങ്ങളിലിരുത്തി എന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ആജ്ഞാ ശക്തി ഉള്ളവര്‍ നേതാക്കളാകണമെന്നും സുധാകരന്‍ പറഞ്ഞു.

ഇത്തവണ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്നും മലബാറില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്‌ലിം ലീഗ് നേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെയൊന്നും പ്രചാരണത്തിന് കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

11-Apr-2021