തൃശൂർ ബി.ജെ.പിയിൽ ഭിന്നത; മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂര്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച നേതാവ് രാജി വെച്ചു. മഹിളാ മോര്‍ച്ച തൃശൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഉഷാ മരുതൂരാണ് രാജിവെച്ചത്.
നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഉഷാ മരുതൂര്‍ പറയുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ പുതൂര്‍ക്കര ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ഉഷ. ബിജെപിയിൽ നേരിടേണ്ടി വരുന്നത് കടുത്ത അവഗണനയാണെന്നും നേതൃത്വത്തിന്റേത് സ്ത്രീ വിരുദ്ധ നിലപാടുകളാണെന്നും ആരോപിച്ചാണ് രാജി.
ഉഷയുടെ രാജിയോടെ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്.ഇതിന് സമാനമായി ഗുരുവായൂരിലും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ പ്രകടമാണ്. ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയിരുന്നു