യു.ഡി.എഫ് സ്ഥാനാർത്ഥി വീണാ നായരുടെ അഭ്യർത്ഥന നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർത്ഥി വീണാ നായരുടെ വോട്ട് അഭ്യർത്ഥന നോട്ടീസുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് വീണാ നായരുടെ അഭ്യർത്ഥന നോട്ടീസുകൾ കണ്ടെത്തിയത്.

വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയില്‍ തൂക്കി വിറ്റ വിഷയത്തിൽ ഡി.സി.സിയിടെയും കെ.പി.സി.സി യുടെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ നോട്ടീസുകളും കണ്ടെത്തിയിരിക്കുന്നത്.
വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം നന്ദൻകോടുളള ആക്രിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ചത്.

കുറവൻകോണം മേഖലയിൽ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവ. അതേസമയം, സംഭവത്തിൽ നന്ദൻകോട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാലുവിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി. അതിനിടെ, ഒപ്പം നിന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വീണ പ്രതികരിക്കുകയുമുണ്ടായി.

12-Apr-2021