കെ.​എം ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് വിജിലന്‍സ് അ​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു

മുസ്ലിം ലീഗ് നേതാവും അഴീക്കോട് എം.എല്‍.എയുമായ കെ.​എം ഷാ​ജി​യു​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന് അ​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ജി​ക്കെ​തി​രെ ഞാ​യ​റാ​ഴ്ച വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഷാ​ജി​യു​ടെ സ്വ​ത്ത് സമ്പാ​ദ​ന​ത്തി​ൽ വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​ന​ത്തി​ൻറെ വ​ർ​ധ​ന​വു​ണ്ടാ​യി വി​ജി​ല​ൻ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​ർ മ​ണ​ലി​ലെ​യും വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

2011 മു​ത​ൽ 2020 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ഷാ​ജി​ക്ക് 88,57,000 രൂ​പ വ​ര​വു​ള​ള​താ​യി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 32,19,000 രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ ഷാ​ജി ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ണ്ട് കോ​ടി​യോ​ളം രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ ഷാ​ജി സ​മ്ബാ​ദി​ച്ച​താ​യാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ.

12-Apr-2021