വ്യാജപ്രചാരണം; ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് നല്കി സ്പീക്കര്‍
അഡ്മിൻ
സംസ്ഥാന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാചപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടീസയച്ചു. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്.
നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ സ്പീക്കര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ച് നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വ്യാജ പ്രചാരണം. അമിതമായി ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു സ്പീക്കറിന്റെ ആത്മഹ്യാ ശ്രമമെന്നും വ്യാജ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.