എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന
ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വപൂർണ്ണമായ മൂല്യങ്ങൾ ജീവിതത്തിൽ ഉൾച്ചേർക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. എല്ലാ ഭേദ ചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

13-Apr-2021