കേരളത്തില്‍ വെള്ളക്കരം വര്‍ദ്ധന നിലവില്‍ വന്നിട്ടില്ല: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധന നിലവില്‍ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. രഹസ്യമായി വെള്ളക്കരം വര്‍ദ്ധനയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും വെള്ളത്തിന്റെ നിരക്ക് ഉടന്‍ കൂട്ടാന്‍ തീരുമില്ല.

വെള്ളക്കരം കൂട്ടണമെന്ന നിര്‍ദ്ദേശം നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമേ അത്തരമൊരു തീരുമാനമെടുക്കൂ. മറിച്ചുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്ന് കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

14-Apr-2021