നിരവധി സംസ്ഥാനങ്ങൾ വാക്‌സിൻ പാഴാക്കുന്നു; വിമർശനവുമായി കേന്ദ്രം

നിരവധി സംസ്ഥാനങ്ങൾ വാക്‌സിൻ പാഴാക്കുന്നുണ്ടെന്ന വിമർശനവുമായി കേന്ദ്രം. കേരളം പോലുള്ള സംസ്ഥാനങ്ങൾ വാക്‌സിൻ ഒട്ടും പാഴാക്കുന്നില്ല. എന്നാൽ നിരവധി സംസ്ഥാനങ്ങൾ എട്ട് മുതൽ ഒമ്പത് ശതമാനം വരെ വാക്‌സിനുകൾ പാഴാക്കിക്കളയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

11.43 കോടി ഡോസുകൾ വിവിധ സംസ്ഥാനങ്ങൾ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 13,10,90,000 ഡോസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വൈറസ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കുറ്റപ്പെടുത്തി. സം​സ്ഥാ​ന​ത്ത് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ക്ര​മേ​ണ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊറോണ കേ​സു​ക​ൾ ഗ​ണ്യ​മാ​യി വ​ള​ർ​ന്ന് ഒ​രു ദി​വ​സം 57,000 കേ​സു​ക​ൾ എ​ന്ന നി​ല​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

14-Apr-2021