തമ്പാനൂരിലെ പായവിരിക്കൽ സമരപ്രഹസനത്തിന് പിന്നിൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് ആരോപണം
അഡ്മിൻ
തമ്പാനൂരിൽ കഴിഞ്ഞ ദിവസം നടന്ന പായ വിരിക്കൽ സമരത്തിന് നേതൃത്വം കൊടുത്ത ജീമോൻ കല്ലുപുരക്കൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണെന്ന് ആരോപണമുയരുന്നു. ചിറ്റാർ, ശ്രീകാര്യം, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ ഉള്ള കേസുകളിൽ ഇയാൾ പ്രതിയാണത്രെ. ഈയിടെ റിമാന്റിലുമായിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇയാൾ ഇപ്പോൾ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ഇത്തരം സമരാഭാസങ്ങൾ നടത്തുന്നതെന്നും പറയപ്പെടുന്നു. മേയർ ആണ് ഇയാളുടെ ലക്‌ഷ്യം. മേയറുടെ ഫേസ്ബുക്കിൽ നിന്നും സ്ക്രീൻഷോട്ടുകൾ എടുത്ത് മറ്റ് ഗ്രൂപ്പുകളിൽ പോസ്റ്റ് ഇടുകയും മേയറെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ആഹ്വനം ചെയ്യുകയുമാണ് ഇയാളിപ്പോൾ ചെയ്യുന്നത്. ഇതിനായി തലസ്ഥാനത്തെ ചില പെയ്ഡ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സഹായം ചെയ്യുകയും ചെയ്യുന്നു. ഇവർകക്ക് പിന്തുണ നല്കുന്നതാകട്ടെ നഗരഭരണം കൈക്കലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഷ്ട്രീയ പാർട്ടിയിലെ ഉന്നതാണെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വഷണത്തിൽ ആണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിവായത്. തുടരന്വഷണം നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തമ്പാനൂരിലെ മലിനജലത്തിന്റെ പ്രശ്‌നം വളരെ കാലമായി ഉള്ളതാണ്. അതിൽ നഗരസഭയ്ക്ക് ചെയ്യാവുന്നതൊക്കെ കാലാകാലങ്ങളിൽ നഗരസഭ ചെയ്യുന്നുമുണ്ട് എന്ന് നഗരസഭ പറയുന്നു. മൂന്ന് വകുപ്പുകൾ ഒരുമിച്ച് പരിഹരിക്കേണ്ട പ്രശ്നമാണ് അതെന്നും പറയുന്നു. ശാശ്വത പരിഹാരം വേണമെങ്കിൽ സമഗ്രമായ പൊളിച്ച് പണികൾ വേണ്ടി വരും. അതിന് നിരവധി സാങ്കേതിക പ്രശ്നങ്ങളും ഉണ്ട്. അതെല്ലാം പരിഹരിക്കാൻ നഗരസഭ തന്നെ മുൻകൈ എടുക്കുന്നുമുണ്ട്. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും അവിടെ മണ്ണ് നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിരുന്നു. ഇത് മുൻകൂട്ടി അറിഞ്ഞാണ് ജീമോൻ സമരപ്രഹസനവുമായി രംഗത്തെത്തിയത്. ഇയാൾ ഇപ്പോൾ തിരുവനന്തപുരത്തെ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ ആളുമാണ്. ആ ഗ്രൂപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആണെന്ന് നേരത്തെ വെളിവാക്കപ്പെട്ടിരുന്നു. എയർപോർട്ട് വില്പന , അദാനി പോർട്ട് തുടങ്ങിയ തലസ്ഥാനത്തെ പ്രശ്നങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ ഗ്രൂപ്പ് നടത്തിയിരുന്നത്. ഇതിനായി ലക്ഷങ്ങളാണ് ഇവർ കൈപ്പറ്റിയത്. പുതുതായി തുടങ്ങുന്ന സ്ഥാപങ്ങളെ ഇവർ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും റിപോർട്ടുകൾ ഉണ്ട്. നെഗറ്റിവ് റിവ്യു ഇടുമെന്നാണ് ഭീഷണി. അതും പോലീസ് അന്വഷിക്കുന്നുണ്ട്.