കേരളം കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങും: മുഖ്യമന്ത്രി

കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങും, മൂന്ന് കോടി ഡോസ് വാക്‌സീന്‍ കേരളം വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിച്ചുവെന്നും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല.

അവരില്‍ വാക്‌സിന്‍ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതില്ല കുഴപ്പമില്ല എന്നാണ് വിദഗ്ധ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ നാഷണല്‍ ടെക്‌സിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

17-May-2021